Priyanka Gandhi Questions Yogi Aditynath's Claim On Migrant Workers<br />ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി വീണ്ടും രംഗത്ത്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തില്‍ തന്നെയാണ് യോഗി സര്‍ക്കാര്‍ വീണ്ടും പ്രതികൂട്ടിലെത്തിയിരിക്കുന്നത്.നേരത്തെ ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാന്‍ ബസ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് വലിയ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു. പ്രിയങ്ക ഏര്‍പ്പെടുത്തിയ ബസുകള്‍ക്ക് യോഗി അനുമതി നല്‍കാത്തതാണ് പ്രശ്നങ്ങളിള്‍ക്കിടയാക്കിയത്. ഒടുവില്‍ പ്രിയങ്ക ബസുകള്‍ പിന്‍വലിക്കുകയായിരുന്നു.